തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു

Webdunia
ഞായര്‍, 20 ഏപ്രില്‍ 2014 (11:41 IST)
PRO
PRO
തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു. വെണ്‍പാലവട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അനുഷ എന്ന യുവതിക്കാണ് വെട്ടേറ്റത്. സ്ഥലത്തെ ഗുരുമന്ദിരത്തിന് സമീപംവെച്ച് ബൈക്കിലെത്തിയ അക്രമി അനുഷയെ വെട്ടുകയായിരുന്നു.

സംഭവത്തില്‍ കൂടെ ജോലിചെയ്യുന്ന സൂരജ് എന്ന യുവാവിനേയും സഹായി നടേശനേയും പൊലീസ് മണിക്കുറുകള്‍ക്കകം പിടികൂടി. അക്രമത്തില്‍ യുവതിയുടെ കൈപ്പത്തി അറ്റു. ആശുപത്രിയിലെ ചില ജീവനക്കാരികളെ സൂരജ് ശല്യം ചെയ്തത് അനുഷ മേലധികാരികളെ അറിയിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ഇയാള്‍ അനുഷയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുഷയുടെ അറ്റു പോയ കൈപ്പത്തി തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. പൊലീസിനെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സൂരജിന് വീണ് പരിക്കേറ്റിരുന്നു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.