തിരുവനന്തപുരം-ചെന്നൈ തുരന്തോ ഇനി സൂപ്പര്‍ എസി,കൊല്ലത്തും എറണാകുളത്തും സ്റ്റോപ്പ്

Webdunia
ബുധന്‍, 20 നവം‌ബര്‍ 2013 (08:43 IST)
PRO
തിരുവനന്തപുരം-ചെന്നൈ തുരന്തോ എക്‌സ്പ്രസ് സൂപ്പര്‍ എസി എക്‌സ്പ്രസ് ആക്കാന്‍ റെയില്‍വെ തീരുമാനമെന്ന് റിപ്പോര്‍ട്ട്. കൊല്ലത്തും എറണാകുളത്തും ട്രെയിനിന് സ്റ്റോപ്പനുവദിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കകം പുതിയ പേരില്‍ ട്രെയിന്‍ ഓടിതുടങ്ങുമെന്നാണ് സൂചന. നോണ്‍ സ്‌റ്റോപ് ട്രെയിനുകളായ തുരന്തോ എക്‌സ്പ്രസ് മമതാബാനര്‍ജി റെയില്‍വെ മന്ത്രിയായിരിക്കെയാണ് തുടങ്ങിയത്.

തിരുവനന്തപുരത്തും ചെന്നൈയിലും മാത്രം സ്റ്റോപ്പുണ്ടായിരുന്ന തുരന്തോയ്ക്ക് ഇനി കൊല്ലത്തും എറണാകുളത്തും സ്‌റ്റോപ്പുണ്ടാകും. യാത്രാ നിരക്കില്‍ മാറ്റമില്ല. ഭക്ഷണത്തിന് കൂടുതല്‍ പണം ഈടാക്കുകയില്ലെന്നും എന്നാല്‍ സമയക്രമം മാറുമെന്നാണ് സൂചന.