താമരശ്ശേരിയില്‍ വനം വകുപ്പ് ഓഫീസിന് തീയിട്ടവരില്‍ വൈദികനുമുണ്ടെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. ചെമ്പുകടവ് പള്ളി സജി മംഗലത്തിനെതിരെയാണ് വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
പശ്ചിമഘട്ട സംരക്ഷണ സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ താമരശേരിയിലെ വനം വകുപ്പ് ഓഫീസിനു നേഎര്‍ക്ക് നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയത് വൈദികനും ഗ്രാമപഞ്ചായത്ത് അംഗവുമാണെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് പൊലീസിനും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കി.
ചെന്പുകടവ് വികാരി ഫാദർ സജി, ഗ്രാമപഞ്ചായത്തംഗം ജയ്സണ്‍ കിഴക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍പറയുന്നത്.
നവംബര്‍ 22നാണ് രാവിലെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിലെത്തിയ സംഘം റേഞ്ച് ഓഫീസിന് തീയിടുകയായിരുന്നു.
താമരശ്ശേരിയില്‍ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് നേരത്തെ വനംവകുപ്പിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചന്ദനക്കടത്ത് കേസിന്റെ അടക്കമുള്ള നിര്‍ണായക രേഖകള്‍ കത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നും താമരശ്ശേരി റേഞ്ച് ഓഫീസര്‍ ഡിഎഫ്ഒയ്ക്കും പോലീസിനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.