തലസ്ഥാന നഗരിയിലേക്ക് കടത്താനായി കൊണ്ടുവന്ന ഒന്നര ലക്ഷം രൂപ വില വരുന്ന ചന്ദന മുട്ടികൾ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് അധികാരികൾ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ എട്ടു കിലോയോളം വരുന്ന ചന്ദന മുട്ടികൾ കണ്ടെത്തിയത്.