തന്റെ അസുഖം മാറാന്‍ കാരണം ഒരു പ്രേതം, വെറുതെ പറയുന്നതല്ല തെളിവുണ്ട്!

Webdunia
തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (16:15 IST)
PRO
ആത്മാക്കള്‍ രോഗം സുഖപ്പെടുത്തുന്നതായി പലര്‍ക്കുമുണ്ടായ അനുഭവത്തെപ്പറ്റി പലരും വായിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയും ഒരു യുവതി പ്രേതം തന്റെ രോഗം ചികിത്സിച്ച് സുഖപ്പെടുത്തിയ അനുഭവവുമായി എത്തുന്നു .

എന്നാല്‍ വെറുതെയല്ല അവരുടെ ഭര്‍ത്താവ് തന്നെ എടുത്ത ഒരു ഫോട്ടോയും ഒപ്പമുണ്ട്.
ഗാള്‍ ബ്ലാഡര്‍ നീക്കം ചെയ്തതിനെത്തുടര്‍ന്നുണ്ടായ അണുബാധയാല്‍ വിഷമിക്കുകയായിരുന്നു ഡയാബ് ബെര്‍ത്തലോട്ടെന്ന യുവതി.

പള്ളിയില്‍ യുവതി പ്രാര്‍ഥനയില്‍ മുഴുകി ഇരുന്നപ്പോള്‍ ഭര്‍ത്താവ് ബെര്‍ത്തലോട്ട് ചുറ്റി നടന്ന് ചിത്രങ്ങള്‍ എടുക്കുകയായിരുന്നു. പ്രാര്‍ഥനക്ക് ശേഷം തിരിച്ചെത്തിയ യുവതിയുടെ രോഗം സുഖപ്പെട്ടു.

പിന്നീട് ഫോട്ടോ ഡെവലെപ്പ് ചെയ്തപ്പോളാണ് പ്രാര്‍ഥിച്ചു കൊണ്ടിരുന്ന യുവതിയുടെ പിന്നിലായി പഴയ രീതിയുള്ള വസ്ത്രങ്ങള്‍ ധരിച്ച യുവതിയെ ഫോട്ടോയില്‍ കണ്ടത്.

പള്ളിയിലെത്തി വികാരിയെ ഇവര്‍ കണ്ടപ്പോളാണ് അവിടെ രോഗം ചികിത്സിക്കുന്ന വെളുത്ത സ്ത്രീയെന്ന ഒരു പ്രാദേശിക വിശ്വാസത്തെക്കുറിച്ച് അദ്ദേഹവും പറഞ്ഞ്.

ചിത്രത്തിന് കടപ്പാട്- [PETER BERTHELOT]