ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുള്ള തനിക്കെതിരായ തെളിവുകള്‍ പുറത്തു വിടണമെന്ന് സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ്.
ഉമ്മാക്കി കാട്ടി തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തന്റെ ഇടപാടുകളെ കുറിച്ച് എല്ലാം അറിയാമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്.
അതിന് തെളിവായുള്ള കടലാസോ മറ്റോ ഉണ്ടെങ്കില്‍ ഉടന്‍ പുറത്തിവിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും തന്നെക്കുറിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന ലേഖനം കണ്ടുവെന്നും അവരുടെ സംസ്കാരത്തിന് അനുസരിച്ച ഭാഷയാണ് വീക്ഷണം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.