സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ പരാതികള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി അറിയിച്ചു.
ഏതൊരു ശമ്പളപരിഷ്കരണത്തിലും പരാതികള്‍ ഉണ്ടാകും. ഇത് പരിശോധിച്ച് പരിഹരിക്കും. സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്‌തമാക്കിയതാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും ശ്രീമതി പറഞ്ഞു. സെബാസ്‌റ്റ്യന്‍ പോള്‍ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും ശ്രീമതി വ്യക്‌തമാക്കി.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കെ ജി എം സി ടി എ നേതൃത്വവുമായി ആരോഗ്യമന്ത്രി അടുത്തമാസം വീണ്ടും ചര്‍ച്ചനടത്തും. അടുത്ത മാസം ഒന്നാം തിയതിയാണ് ചര്‍ച്ച. അതേസമയം ശമ്പളപരിഷ്കരണത്തില്‍ കൂടുതല്‍ ആവശ്യങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് സൂചന.