ഡിവൈഎഫ്ഐ തീവണ്ടി തടയുന്നു

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2008 (11:23 IST)
കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിങ്കളാഴ്ച തീവണ്ടി തടയുന്നു. സംസ്ഥാനത്തിന് അര്‍ഹമായ റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീവണ്ടി തടയുന്നത്.

സംസ്ഥാന വ്യാപകമായാണ് തീവണ്ടി തടയല്‍. തീവണ്ടി സര്‍വീസ് ഇല്ലാത്ത ഇടുക്കി, വയനാട് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും.

വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ട് വരികയായിരുന്നു. എന്നിട്ട് വിഹിതം വീണ്ടും വെട്ടിക്കുറച്ചത് സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണയുടെ പ്രകടമായ ഉദാഹരണമാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

മൂന്ന് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തോട് കേന്ദ്രം അവഗണന കാട്ടുന്നത് ന്യായീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം അഭിപ്രായപ്പെട്ടു.