ട്രെയിനില്‍ നിന്ന് വീണ് യുവതി മരിച്ചു

Webdunia
വ്യാഴം, 14 ഫെബ്രുവരി 2013 (18:31 IST)
PRO
PRO
ട്രെയിനില്‍ നിന്നു വീണു യുവതി മരിച്ചു. കായംകുളം സ്വദേശിനി മുംതാസ്‌ ബഷീര്‍(35) ആണ്‌ മരിച്ചത്‌. പരശുറാം എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യുവതിയാണ്‌ അപകടത്തില്‍പെട്ടത്‌.

ചങ്ങനാശേരിക്കു സമീപമം ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് വീണ മുംതാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍‌ രക്ഷിക്കാനായില്ല.