ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി വിസ്താരം തടസപ്പെട്ടു. രണ്ടാം സാക്ഷി ഇ പി രമേശന്‍ മദ്യപിച്ചെന്ന സംശയത്താല്‍ വിചാരണ തടസപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് ശേഷമുള്ള വിചാരണയില്‍ സാക്ഷി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വിസമ്മതിച്ചതാണ് വിചാരണ തടസപ്പെടാന്‍ കാരണം.
മദ്യപിച്ചിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ച അഭിഭാഷകനോട് സാക്ഷി കയര്‍ത്ത് സംസാരിച്ചിരുന്നു. തുടര്‍ന്ന് സാക്ഷി മദ്യപിച്ചിട്ടുണ്ടോ എന്ന് മെഡിക്കല്‍ പരിശോധന നടത്താന്‍ ന്യായാധിപന്‍ വിധിക്കുകയായിരുന്നു.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിചാരണാ നടപടികള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും.
കേസിലെ ഒന്നാം സാക്ഷി കെ കെ പ്രസീദിന്റെ എതിര്‍ഭാഗം വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. തിരിച്ചറിയില്‍ പരേഡിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന തരത്തിലുള്ള വിസ്താരമായിരുന്നു നടന്നത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അനാവശ്യ പരാമര്‍ശം നടത്തിയ പ്രതിഭാഗം വക്കീലിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.