ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ മദ്യവുമായി നാട്ടുകാര്‍ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ശേഷം തൃശൂര്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ മാഹിയില്‍ വണ്ടി നിര്‍ത്തി മദ്യം വാങ്ങിയപ്പോഴാണ് നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവച്ചത്. കേസിലെ മുഖ്യപ്രതിയായ ഷാഫി ഉള്‍പ്പടെയുള്ളവരെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. രണ്ടു വിദേശമദ്യ കുപ്പികള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പൊലീസിന്‍റെ അറിവോടെയാണ് ടി പി കേസിലെ പ്രതികള്‍ മദ്യം വാങ്ങിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
ടി പി കേസിലെ പ്രതികള്‍ വണ്ടിനിര്‍ത്തി മദ്യം വാങ്ങിയതായി വിവരം ലഭിച്ച നാട്ടുകാര്‍ ഇവരുടെ സ്കോര്‍പിയോ വാഹനം തടയുകയായിരുന്നു. പൊലീസ് പിന്നീട് ഇവരെ പയ്യോളി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.