ടിപി വധക്കേസ് സിബിഐയ്‌ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ച ബഹളത്തില്‍ കലാശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് അവതരിപ്പിച്ച പ്രമേയം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഡിസിസി പ്രസിഡന്റ് യോഗം പിരിച്ചുവിട്ടത്. കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിന് പിന്നാലെ ഉടലെടുത്ത വിവാദം യോഗമാണ് ബഹളത്തില്‍ കലാശിച്ചത്.
നേരത്തേ ഈ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരേയും ആഭ്യന്തരമന്ത്രിക്കെതിരേയും ശക്‌തമായ വിമര്‍ശനം അഴിച്ചുവിട്ട ഐ ഗ്രൂപ്പ് യോഗത്തിലും ഇതേ വിഷയം ഉന്നയിച്ചു. കേസില്‍ ഗൂഡാലോചന നടന്നോയെന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും സംശയമാണെന്നും അത് ദുരീകരിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലൂം പ്രമേയം അംഗീകരിക്കാന്‍ ഡിസിസി പ്രസിഡന്റ് കെസി അബു കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് യോഗം അലങ്കോലമായതിനെ തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു.