ടിപി കേസ്: കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനാകില്ലെന്ന് കോടതി

Webdunia
വ്യാഴം, 13 ഫെബ്രുവരി 2014 (14:37 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനാകില്ലെന്ന് വിചാരണാകോടതി. ഇരുപത്തിയെട്ടാം സാക്ഷി പി ജി അജിത്തിനെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ടിപി കേസില്‍ കൂറുമാറിയ 13 സാക്ഷികളുടെ വാദം വെള്ളിയാഴ്ച ആരംഭിക്കും. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം നടക്കുന്നത്.

അതേസമയം ടിപി വധ ഗൂഢാലോചനകേസ് അന്വേഷിക്കുന്ന സംഘം കൂറുമാറിയ സാക്ഷികളെ ചോദ്യം ചെയ്യും എന്നാണ് വിവരം.