തിരുവനന്തപുരത്ത് ഞണ്ടുകറി കഴിച്ച് ഒരാള്‍ മരിച്ചു. ആറുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ബംഗാള്‍ സിലിഗുഡി സ്വദേശി അമാനൂര്(21) ആണ് മരിച്ചത്. സിലിഗുഡി സവ്ദേശികളായ ജഹാംഗീര്‍(20), മുസ്താര്‍(19), നസീര്‍(20), സദന് (22), താരാകുല് അസ്ലാം(23), ജബ്ബാര്‍(21) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.