ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടന്ന് ജനതാദള്‍(എസ് )

Webdunia
ചൊവ്വ, 25 ജൂണ്‍ 2013 (11:39 IST)
PRO
ലൈംഗികാരോപണ ആരോപണത്തില്‍ ജോസ് തെറ്റയില്‍ എംഎല്‍.എ സ്ഥാനം രാജിവെക്കേണ്ടന്ന് ജനതാദള്‍ (എസ്) നേതൃത്വത്തിന്റെ ഐകകണ്ഠ തീരുമാനം.

സമാനമായ അവസ്ഥകള്‍ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും മന്ത്രിസ്ഥാനമല്ലാതെ എംഎല്‍എ സ്ഥാനം ആരും രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടെന്നാണ് നേതൃയോഗം തീരുമാനിച്ചത്.

ജോസ് തെറ്റയിലിനെതിരെ പുറത്തുവന്ന ദൃശ്യങ്ങള്‍ ആര്‍ക്കും വ്യാജമായി നിര്‍ത്താവുന്നതാണെന്നും തെറ്റയില്‍ രാജിവെയ്ക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍‌മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു.

ജോസ് തെറ്റയിലിന് ധാര്‍മ്മികവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ മാത്യു ടി തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനതാദള്‍ എംഎല്‍എമാരായ ജമീല പ്രകാശവും സി കെ നാണുവും ജോസ് തെറ്റയില്‍ രാജിവെക്കേണ്ടെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.