ജോപ്പന്റെയും ശാലുമേനോന്റെയും ജാമ്യം അന്വേഷണത്തെ ബാ‍ധിക്കില്ലെന്ന് തിരുവഞ്ചൂര്‍

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2013 (13:35 IST)
PRO
സോളാര്‍ കേസില്‍ ടെനി ജോപ്പനും ശാലു മേനോനും ഹൈക്കോടതി ജാമ്യം അനുവദിച്ചത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ശാലുവിന് ജാമ്യം അനുവദിച്ചതില്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കുകയോ കേസില്‍ കക്ഷി ചേരുകയോ ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ വ്യക്തമായ രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സരിതയുടെ മൊഴി അഭിഭാഷകന് കൈമാറിയതില്‍ നിയമലംഘനം ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. ഈരാറ്റുപേട്ടയില്‍ ജോര്‍ജിനു നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.