ജൂവലറിയില്‍ 6 പവന്‍റെ മോഷണം

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (17:01 IST)
PRO
തലസ്ഥാന നഗരിയിലെ ഹൃദയഭാഗത്തുള്ള ചാലയിലെ ജുവലറിയില്‍ നിന്ന് 6 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. ചാലയിലെ ജയ ജുവലറിയിലാണു മോഷണം നടന്നത്.

ശനിയാഴ്ച വൈകിട്ട് വളരെ അത്യാവശ്യമെന്ന് തോന്നിയ ഒരു സന്ദര്‍ഭത്തില്‍ ജുവലറി ഉടമ കട അടയ്ക്കാതെ 'ഇതാ വരുന്നു' എന്ന രീതിയില്‍ അടുത്തുള്ള കട ഉടമയോട് ഒന്നു നോക്കിക്കോ എന്ന് പറഞ്ഞ് പുറത്തുപോയി.എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ തക്കം നോക്കി നിന്ന മോഷ്ടാവ് കടയില്‍ കയറി കടയില്‍ പ്രദര്‍ശനത്തിനു വച്ചിരുന്ന ആഭരണങ്ങള്‍ അടങ്ങിയ ട്രേ സഞ്ചിയിലിട്ട് കടന്നുകളഞ്ഞു.

48 ഗ്രാം വരുന്ന 1,32,000 രൂപയുടെ 15 ജോഡി കമ്മലുകളാണു ട്രേയില്‍ ഉണ്ടായിരുന്നത് എന്നാണു വിവരം. മോഷണം സംബന്ധിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നാണു മോഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.

പ്രതിയെ കുറിച്ചുള്ള ദൃശ്യങ്ങള്‍ വച്ച് പിടികൂടാനുള്ള ഊര്‍ജ്ജിത ശ്രമം ആരംഭിച്ചതായി ഫോര്‍ട്ട് പൊലീസ് അറിയിച്ചു.