കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ ലോകം ആകെ ഞെട്ടി തരിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത താരസംഘടനയായ ‘അമ്മ’ വന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ആദായ നികുതി കണ്ടെത്തിയതാണ്. എട്ട് കോടി രൂപയുടെ നികുതി വെട്ടിപ്പാണ് അമ്മ നടത്തിയിരിക്കുന്നത്.
ജീവകാരുണ്യത്തിന്റെ പേരിലാണ് നികുതി വെട്ടിപ്പ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പിനെതിരായ നടപടിക്കെതിരെ അമ്മ ആദായ നികുതി വകുപ്പിന്റെ അപ്പീല്‍ അതോറിറ്റിയെ സമീപിച്ചു. എട്ട് കോടിയിലേറെ വരവ് വന്നെങ്കിലും കേവലം രണ്ട് കോടി രൂപ മാത്രമേ വരവ് വെച്ചിരുന്നുള്ളൂ. ബാക്കി ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തി എന്നാണ് അമ്മ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതിന്റെ കണക്ക് അമ്മയ്ക്ക് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.