ജിഷ്ണു കേസ്; അന്വേഷണം പൂർത്തിയാക്കാൻ എത്ര വർഷമെടുക്കുമെന്ന് സർക്കാരിനോട് സുപ്രിംകോടതി

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (07:32 IST)
ജിഷ്ണു പ്രണോയ്, ഷഹീർ ഷൗക്കത്തലി കേസുകളിൽ അന്വേഷണം പൂർത്തിയാക്കുന്നതിനു എത്ര വർഷമെടുക്കുമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രിംകോടതി. കേസിലെ പ്രതിയായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കുന്നതിനായി സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
 
രണ്ടു കേസുകളിലെയും തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിർദേശം നൽകി. അതോടൊപ്പം, ഈ കേസുകളിൽ അന്വെഷണം ഏറ്റെടുക്കുമോയെന്ന കാര്യം ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് സി ബി ഐയ്ക്കും നിർദേശം നൽകി.
 
കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article