പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷയുടെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളില്‍ ഒരാള്‍ ജിഷയെ മുന്‍പ് നൃത്തം പഠിപ്പിച്ച അധ്യാപനാണെന്ന് സൂചന. പിടിയിലായ മറ്റൊരു പ്രതി ജിഷയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ്.
അതേസമയം, ജിഷയോട് പ്രതികള്‍ക്കുള്ള മുന്‍വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇവരെ പെരുമ്പാവൂർ ഡി വൈ എസ് പി ഓഫിസിൽ ഐ ജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
ഇപ്പോള്‍ പിടിയിലായ രണ്ട്പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പൊലീസിന്റെ അന്വേഷണം നീളുന്നുണ്ട്. കൊലപാതകം നടന്ന സമയവും മൊഴികളും പരിഗണിച്ചാണ് വീട്ടുകാരെ അറിയുന്നവരാകും കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.