ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല ; ദിലീപ് രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ

Webdunia
ബുധന്‍, 12 ജൂലൈ 2017 (11:04 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെ അങ്കമാലി കോടതി രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദിലീപിനെ മൂന്ന് ദിവസത്തേക്ക്  ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുവദിക്കുകയായിരുന്നു. പക്ഷേ രണ്ട് ദിവസത്തേക്ക് മാത്രമാണ് ദിലീപിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
 
നടിയെ ആക്രമിച്ച കേസിന് പിന്നിലുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. അതേസമയം  ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ഇതേത്തുടർന്ന് ഇന്ന് തന്നെ ജാമ്യാപേക്ഷയുമായി ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം.
Next Article