ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി രാജൻ കണ്ണൂരില്‍; എത്തിയത് മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (07:45 IST)
ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂരില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത തലശ്ശേരിയിലെ സിനിമാ പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാനാണ് കാരായി രാജന്‍ എത്തിയത്. അതേസമയം, തിങ്കളാഴ്ച നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന വിശദീകരണമാണ് കാരായി രാജന്‍ നല്‍കിയത്.
 
നേരത്തെ എറണാകുളം ജില്ല വിട്ടുപോകുന്നതിനായി കാരായി രാജന് സിബിഐ കോടതി താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള അച്ചടി സ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതുകൊണ്ട് തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു കാരായി രാജന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്നാണ് കോടതി താല്‍ക്കാലിക അനുമതി നല്‍കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article