ജസീറയുടെ ഡല്‍ഹി സമരത്തിനെതിരെ മന്ത്രി അടൂര്‍ പ്രകാശ് വീണ്ടും. ജസീറയുടെ ഡല്‍ഹി സമരം അനാവശ്യമാണ്. പിന്നില്‍ ഗൂഢശക്തികളുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ജസീറയുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അവര്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ മനുഷ്യസാധ്യമായ നടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് അവകാശപ്പെട്ടു.
ഒരു അമ്മയ്ക്കും മനസ്സില്‍ തോന്നാത്ത ക്രൂരതയാണ് കുഞ്ഞുങ്ങളോട് ജസീറ ചെയ്യുന്നതെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. അതേ സമയം തനിക്കെതിരായ ആരോപണങ്ങള്‍ അടൂര്‍ പ്രകാശ് തെളിയിക്കണമെന്ന് ജസീറ ആവശ്യപ്പെട്ടു.