ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് അയയ്‌ക്കുമെന്ന് ഡിവൈഎസ്പി

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (13:37 IST)
കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് അറിയിച്ചു. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നുതന്നെ ബിഷപ്പിന് നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
കേസിലെ അന്വേഷണപുരോഗതി വിലയിരുത്താന്‍ കൊച്ചി റെയ്ഞ്ച് ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി കെ സുഭാഷ്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
 
അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്ന ബിഷപ്പിനെ ഏറ്റുമാനൂരില്‍വച്ചായിരിക്കും ചോദ്യംചെയ്യുകയെന്നാണ് സൂചന. അതേസമയം, ആദ്യഘട്ട ചോദ്യം ചെയ്യലിൽ ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article