ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രസ്താവനയെ തിരുത്തി തിരുവഞ്ചൂര്‍. പി മോഹനന്‍ ഭാര്യ കെ കെ ലതിക എംഎല്‍എയെ കണ്ടത് തെറ്റാണെന്ന് തിരുവഞ്ചൂര്‍. കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് ജയില്‍ ഡിജിപി നേരത്തെ പറഞ്ഞിരുന്നു.
ടിപി വധക്കേസ് പ്രതികകള്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലില്‍ കര്‍ശന പരിശോധന വേണമെന്ന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിയത് തെറ്റാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ അറിയാമായിരുന്നു. ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിയത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികള്‍ പുറത്ത് ഉപയോഗിച്ച സിം കാര്‍ഡ് ജയിലിലും ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ടിപി വധക്കേസ് പ്രതികളെ ജയില്‍മാറ്റുന്നത് സംബന്ധിച്ച ജയില്‍ ഡിജിപിയുടെ അപേക്ഷ കോടതി തള്ളിയതിനെ കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടറുമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.