ജനശ്രീയില്‍ 50000 രൂപയില്‍ കൂടുതല്‍ ഓഹരി തനിക്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് എം എം ഹസന്‍. ജനശ്രീക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഹസന്‍ പറഞ്ഞു.
അഞ്ച് കോടി രൂപയാണ് ജനശ്രീയുടെ ആകെ മൂലധനം. ചെയര്‍മാനെന്ന നിലയില്‍ താന്‍ 50,000 രൂപയുടെ ഓഹരിയെടുത്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഓഹരി തനിക്കുണ്ടെന്ന് തെളിയിച്ചാല്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ പറയുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും താന്‍ അവരെ വെല്ലുവിളിക്കുന്നതായും ഹസന്‍ പറഞ്ഞു.