സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തിൽ യുവതി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. തിരുവനന്തപുരം പോക്സോ കോടതിയിലാണ് നിലപാടറിയിക്കുക.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ യുവതി കോടതിയില്‍ ഹാജറായിരുന്നില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട് യുവതിക്ക് കോടതി രണ്ടാമതും നോട്ടിസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നുണപരിശോധന വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയത്.