മാലാഖമാരുടെ ഈ ആവശ്യങ്ങള്‍ ആരും കാണുന്നില്ലേ? കേള്‍ക്കുന്നില്ലേ?

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (10:29 IST)
അടിസ്ഥാനവേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിലം നികത്താനും കെട്ടിടം പണിയാനും പണമുണ്ട്, ജോലി ചെയ്താല്‍ കൂലി നല്‍കാ‍ന്‍ പണമില്ലേ എന്ന ബോര്‍ഡ് സമരക്കാര്‍ ഉയര്‍ത്തി പിടിച്ചിട്ടുണ്ട്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം നടക്കുന്നത്.

മാന്യമായ കൂലിക്ക് വേണ്ടിയുള്ള തങ്ങളുടെ സമരം അധിക്ര്തരും സര്‍ക്കാരും കാണാതെ അവഗണിക്കുന്നതിന്റെ രോഷം ഇവര്‍ക്കുണ്ട്. നഴ്സുമാര്‍ ചെയ്യുന്ന ജോലയുടെ കൂലിക്കായ് നടത്തുന്ന ഈ സമരം കാണാന്‍ ആര്‍ക്കും സമയമില്ലെന്നതാണ് സത്യം. ഈ സമരം യാഥാര്‍ത്ഥ്യത്തില്‍ അവരുടെ അവസാന കച്ചിത്തുരുമ്പാണ്. അവര്‍ക്ക് മുന്നില്‍ ഇനി മറ്റൊരു മാര്‍ഗമില്ലെന്നതാണ് സത്യം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരക്കാര്‍ .
Next Article