ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് മാണി
ബുധന്‍, 29 മെയ് 2013 (14:21 IST)
PRO
PRO
രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരളാ കോണ്‍ഗ്രസ്(എം) നേതാവ് കെഎം മാണി. ഉപമുഖ്യമന്ത്രിപദത്തിന് പാര്‍ട്ടി അവകാശവാദം ഉന്നയിക്കില്ല. എന്നാല്‍ ഉപമുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് ആണെന്നും മാണി പ്രതികരിച്ചു.
രമേശ് ഉപമുഖ്യമന്ത്രിയാകുന്നതില്‍ സന്തോഷമേയുള്ളൂ. കൂടുതല്‍ പദവികള്‍ ആവശ്യപ്പെടാന്‍ പാര്‍ട്ടിയ്ക്ക് കഴിയും. എന്നാല്‍ വീതം വയ്പ്പ് നടക്കുമ്പോള്‍ അര്‍ഹിക്കുന്നത് ലഭിച്ചേക്കണമെന്നില്ലെന്നും മാണി ചൂണ്ടിക്കാട്ടി.
കെ ബി ഗണേഷ് കുമാര്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതില്‍ കേരളാ കോണ്‍ഗ്രസിന് എതിര്‍പ്പില്ല. പി സി ജോര്‍ജ് പറയുന്നത് വ്യക്തപരമായ അഭിപ്രായമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.