ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്തു, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

അഭിറാം മനോഹർ

ഞായര്‍, 16 ഫെബ്രുവരി 2025 (08:58 IST)
ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്ത കേസില്‍ ഗ്രേഡ് എസ് ഐ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഷഫീര്‍ ബാബുവിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസുകാരന്‍ ഉള്‍പ്പടെ 6 പേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്.
 
ഇ ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ദക്ഷിണകര്‍ണാടകയില്‍ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടില്‍ നിന്നും മൂന്നരക്കോടി രൂപയോളം ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ പരിശോധന നടത്തി പോയശേഷമാണ് തട്ടിപ്പിനിരയായ കാര്യം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ദക്ഷിണ കര്‍ണാടക പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരിങ്ങാലക്കുട ഗ്രേഡ് എസ് ഐയിലേക്കെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആറു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍