രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമം നടത്തിയിരുന്നതായി ചീഫ് വിപ്പ് പി സി ജോര്‍ജ്. മുസ്ലി ലീഗിന്റെ അഞ്ചാം മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്തായിരുന്നു ഇത് എന്നും ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി.
ചെന്നിത്തല തന്നെയാണ് ഉപമുഖ്യമന്ത്രിസ്ഥാനം നിരസിച്ചത്. ആഭ്യന്തര വകുപ്പ് അടക്കം ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നതായാണ് താന്‍ മനസ്സിലാക്കുന്നതെന്നും ജോര്‍ജ്പറഞ്ഞു.
എന്‍എസ്എസും എസ്എന്‍ഡിപിയും അന്ന് ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതിനെ അനുകൂലിച്ചിരുന്നു എന്നും ജോര്‍ജ് വ്യക്തമാക്കി.