ചിക്കന്‍ ബിരിയാണിയില്‍ നിന്ന് ഭക്‍ഷ്യവിഷബാധയേറ്റെന്ന് അഭ്യൂഹം; വിദ്യാര്‍ഥിനി മരിച്ചു

Webdunia
ശനി, 27 ജൂലൈ 2013 (19:06 IST)
PRO
ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചത് ചിക്കന്‍ ബിരിയാണിയില്‍ നിന്ന് ഭക്‍ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്നെന്ന് സൂചന.

പോണ്ടിച്ചേരി ജിപ്മെറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഉള്ളൂര്‍ സ്വദേശിനി രജിതാ രാജീവാ(18)​ണ് മരിച്ചത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രിയാണ് രജിത ബിരിയാണി കഴിച്ചതെന്ന് ബന്ധുക്കള്‍ പറ‍ഞ്ഞു.

അസ്വസ്ഥത അനുഭവപ്പെട്ട രജിതയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭക്‍ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി.