ചാല മാലിന്യപ്ലാന്‍റ് കരാറൊപ്പിടാനൊരുങ്ങി നഗരസഭ

Webdunia
വ്യാഴം, 13 ജൂണ്‍ 2013 (15:51 IST)
PRO
തിരുവനന്തപുരത്തെ ചാല മാലിന്യപ്ലാന്‍റ് നിര്‍മ്മാണത്തിനായുള്ള കരാര്‍ ഒപ്പുവയ്ക്കാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കരാറിലെ അപാകതകള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയ ശേഷമായിരിക്കും കരാര്‍ ഒപ്പുവയ്ക്കുക എന്നറിയുന്നു.

മാലിന്യ പ്ലാന്‍റ് നിര്‍മ്മാണത്തിനായി നഗരസഭയും ശുചിത്വമിഷനും ലോറോ എന്‍വയറോ ക്ലീന്‍ സിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ്‌ കരാര്‍ ഒപ്പുവയ്ക്കുന്നത്. നഗരസഭയിലെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാദപ്രദിവാദങ്ങള്‍ക്കു ശേഷമാണു കരാര്‍ ഒപ്പുവയ്ക്കാനുള്ള തീരുമാനം മേയര്‍ കെ.ചന്ദ്രിക പ്രഖ്യാപിച്ചത്.