ചാരപ്പണി നടത്തുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഡാറ്റാ സെന്റര്‍ കേസുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിന് ചോര്‍ത്തി നല്‍കിയെന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂരിന്റ െ പേരെടുത്ത ു പറഞ്ഞില്ലെങ്കിലു ം ആരോപണ ം തിരുവഞ്ചൂരിനെതിര െ ആണെന്ന് വ്യാഖ്യാനമുണ്ടായിരുന്ന ു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പ്രതികരണമാരാഞ്ഞത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി ജോര്‍ജ് ആരോപണം ഉന്നയിക്കുകയാണ്. അതിനിയും തുടരും. ഇന്നൊന്ന് പറയുന്ന ജോര്‍ജ് നാളെ മറ്റൊന്നാണ് പറയുക. അതിനൊന്നും മറുപടി പറയാന്‍ തന്നെ കിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.