എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയില്‍ ധാരണ. കാസര്‍കോട് ജില്ലയിലെ അര്‍ഹരായ എല്ലാ ദുരിത ബാധിതര്‍ക്കും സഹായം നല്‍കും. നിലവില്‍ 11 പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് ധനസഹായം നല്‍കിവരുന്നത്.
ധനസഹായ തുകയുടെ ഒന്നാം ഗഡു ഫെബ്രുവരി 18 ന് ഉള്ളിലും രണ്ടാം ഗഡു മാര്‍ച്ച് 31 ന് ഉള്ളിലും വിതരണം ചെയ്യും. ഇതിനു പുറമേ സമരക്കാര്‍ ഏറ്റവും ഊന്നല്‍ നല്‍കി മുന്നോട്ടുവെച്ച ജസ്‌റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിക്കരുത് എന്ന ആവശ്യത്തിനും തത്വത്തില്‍ ധാരണയായി.
അതേ സമയം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ക്ലിഫ്‌ഹൗസിന് മുന്നില്‍ നടത്തിവന്ന അനിശ്‌ചിതകാല കഞ്ഞിവെപ്പ് സമരം ഇപ്പോഴും തുടരുകയാണ്. അന്‍പതിലേറെ അമ്മമാരും കുഞ്ഞുങ്ങളുമാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ സമരത്തില്‍ പങ്കെടുക്കുന്നത്.