ചന്ദ്രബോസ് വധക്കേസില്‍ അഡ്വ സി പി ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ഉദയഭാനുവിനെ നിയമിച്ച് ഉത്തരവിറക്കിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പുവെച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് ആണ് ഇന്ന് പുറത്തിറക്കിയത്.
ചന്ദ്രബോസ് വധക്കേസില്‍ ഉദയഭാനുവിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്ന ഫയലില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം രാത്രി ഒപ്പിട്ടിരുന്നു. ഉത്തരവിറക്കാനുള്ള അനുമതിക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഫയല്‍ കൈമാറി.
ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സിന്റെ പബ്ലിക് പ്രോസിക്യൂട്ടറായ ഉദയഭാനു സി ബി ഐയുടെ പബ്ലിക് പ്രോസിക്യൂട്ടര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പബ്ലിക് പ്രോസിക്യൂട്ടര്‍, വിതുര കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, അഭയ കേസിലും കണിച്ചുകുളങ്ങര കേസിലും മുത്തൂറ്റ് പോള്‍ വധക്കേസിലും പ്രതിഭാഗം അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാര്‍ കോഴ കേസില്‍ ബിജുരമേശിന്റെ അഭിഭാഷകനും ഉദയഭാനുവാണ്.