വിവാദവ്യവസായി നിസാം കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
തൃശൂര്‍ ശോഭ സിറ്റി ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായാണ് മരിച്ചത്. മര്‍ദ്ദനത്തില്‍ മാരകമായി മുറിവുകളേറ്റ ചന്ദ്രബോസിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, 19 ദിവസത്തെ ചികിത്സ വിഫലമാക്കി ചന്ദ്രബോസ് മരിക്കുകയായിരുന്നു.
ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ചന്ദ്രബോസ്. ചന്ദ്രബോസ് മരിച്ചതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചന്ദ്രബോസിന്റെ വീട്ടിലെത്തിയിരുന്നു.