ഗ്രാമപഞ്ചായത്തിനെതിരെ വിജിലന്‍സ്‌ അന്വേഷണം

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2013 (15:10 IST)
PRO
PRO
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിനെതിരെ വിജിലന്‍സ്‌ അന്വേഷണം മുണ്ടന്‍കോട്‌ കോളനിയില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന്‌ നിര്‍മ്മിച്ച കുളത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടത്‌.

51 ലക്ഷം രൂപ ചിലവഴിച്ച്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ നിര്‍മ്മിച്ച കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാതെ സ്വകാര്യ വ്യക്തിയെ സഹായിക്കാന്‍ കൂട്ടുനിന്നുവെന്നാരോപിച്ച്‌ തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌ വിജിലന്‍സ്‌ കോടതിയില്‍ പരാതി നല്‍കിയത്‌. 25അടി താഴ്ചയില്‍ നിര്‍മ്മിക്കേണ്ട കുളം ഒരടി താഴ്ചയില്‍ മാത്രമാണ്‌ നിര്‍മ്മിച്ചിരുന്നത്‌. 51 ലക്ഷം രൂപ ചെലവഴിച്ചുവെന്ന്‌ രേഖയും ഉണ്ടാക്കി. ഇത്‌ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കി.

വനപ്രദേശത്തിന്‌ അരികിലാണ്‌ കുളം നിര്‍മാണം നടന്നത്‌. അതുകൊണ്ടുതന്നെ ശക്തമായ മഴയില്‍ വെള്ളവും മണ്ണും ഒലിച്ചിറങ്ങി കുളം തൂര്‍ന്നുപോകുകയാണുണ്ടായത്‌. വിജിലന്‍സ്‌ സംഘത്തിന്‌ അവര്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറിയിട്ടുണ്ട്‌. 2011 കാലഘട്ടത്തിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നിട്ടുള്ളത്‌.