ഗോള്‍ഫ് ക്ലബ് എറ്റെടുക്കുന്നതിനെതിരെ ഹര്‍ജി

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2009 (16:29 IST)
തിരുവനന്തപുരം ഗോള്‍ഫ്‌ ക്ലബ്‌ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ക്ലബ്‌ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും. അതേസമയം കേസ്‌ പരിഗണിക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസ്‌ പി എന്‍ രവീന്ദ്രന്‍ പിന്‍മാറി.

ഡിസംബര്‍ നാലാം തീയതി ആയിരുന്നു ഗോള്‍ഫ്‌ ക്ലബ്‌ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും. ഉത്തരവു സര്‍ക്കാര്‍ ഗോള്‍ഫ്‌ ക്ലബ്‌ അധികൃതര്‍ക്കു കൈമാറിയിരുന്നു. ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഗോള്‍ഫ്‌ ക്ലബ്‌ ഭൂമി സര്‍ക്കാറിന്‍റെ അധീനതയിലാണ്. ഇക്കാരണത്താല്‍ നടപടി പിഴവുകള്‍ പരിഹരിച്ചു വേണം ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകേണ്ടതെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു ഗോള്‍ഫ്‌ ക്ലബ്‌ അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.