ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സര്‍വ്വകക്ഷിയോഗത്തിലേക്ക് സമരപ്രതിനിധികള്‍ക്ക് ക്ഷണം. സമരം നടത്തുന്നവരിൽ നിന്നും രണ്ട് പേരെ പ്രതിനിധികളായി സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് കോഴിക്കോട് കലക്ട്രേറ്റിലാണ് സര്‍വ്വകക്ഷിയോഗം.
ഗെയില്‍ വിരുദ്ധ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വ്വകക്ഷി യോഗത്തിലേക്ക് സമരപ്രതിനിധികളെ തൊഴില്‍മന്ത്രി ക്ഷണിച്ചിരിക്കുന്നത്.
വികസന വിരോധികളുടെ വിരട്ടലിനോ സമ്മര്‍ദത്തിനോ സര്‍ക്കാര്‍ വഴങ്ങില്ലെന്നും നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. പദ്ധതി നിർത്തിവെയ്കാനോ ഒഴിവാക്കാനോ യാതോരു ഉദ്ദേശവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.