ഗെയിംസ് വിവാദം: ടികെ രാജീവ് കുമാര്‍ ഫെഫ്‌കയെ സമീപിച്ചു

Webdunia
ബുധന്‍, 4 ഫെബ്രുവരി 2015 (11:18 IST)
ദേശീയ ഗെയിംസ് വിവാദവുമായി ബന്ധപ്പെട്ട് തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി കെ രാജീവ് കുമാര്‍ ഫെഫ്കയെ സമീപിച്ചു. ദേശീയ ഗെയിംസിലെ ഉദ്ഘാടന ചടങ്ങിലെ കലാപരിപാടികളുടെ സംവിധായകനാണ് രാജീവ് കുമാര്‍ .
 
മുഴുവന്‍ കണക്കുകളും രേഖകളും ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്‌ക ഇന്നു തന്നെ കണക്കുകളും രേഖകളും പരിശോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
അതേസമയം, ലാലിനെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇതിനിടെ ‘ലാലിസ’ത്തിന് വാങ്ങിയ തുക എന്തു സംഭവിച്ചാലും തിരികെ നല്കുമെന്ന് മോഹന്‍ ലാലിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു.