ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്: പിണറായിക്ക് വിഎസിന്റെ മറുപടി
ബുധന്‍, 8 ജനുവരി 2014 (20:03 IST)
PRO
PRO
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന തന്റെ നിലപാട് തെറ്റിദ്ധാരണമൂലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മറുപടി. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടില്‍ തനിക്ക് തെറ്റിദ്ധാരണയില്ലെന്നും ഭേദഗതികളോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് തന്റെ നിലപാടെന്നും വി എസ് കൊല്ലത്ത് പറഞ്ഞു.
തമ്മില്‍ഭേദം ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്നും വി എസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വി എസ് പറഞ്ഞത് തെറ്റിദ്ധാരണമൂലമാകാമെന്ന് പിണറായി ഇന്ന് കൊയിലാണ്ടിയില്‍ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് വി എസ് രംഗത്തുവന്നത്.
ഗാഡ്ഗില്‍, കസ്തൂരിരംഗംന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സിപിഎമ്മില്‍ തന്നെ വിഎസും പിണറായിയും രണ്ടു തട്ടിലാണെന്ന് സ്ഥിരീകരിക്കുന്നതാണ് ഇരുവരുടെയും പ്രസ്താവനകള്‍.