ഗണേഷ് വിവാഹമോചന ഹര്‍ജി പിന്‍‌വലിച്ചു; വഴുതക്കാട്ടെ വീട് യാമിനിക്ക്

Webdunia
ബുധന്‍, 10 ഏപ്രില്‍ 2013 (17:08 IST)
PRO
PRO
വിവാഹമോചന കരാറിലെ വ്യവസ്ഥകള്‍ പ്രകാരം മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ വഴുതക്കാട്ടെ വീട് ഭാര്യ യാമിനിയുടെയും മക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ യാമിനിക്കെതിരെ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. ഗണേഷിന്റെ അപേക്ഷിച്ച പരിഗണിച്ച് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

യാമിനിയെ അവഹേളിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഗണേഷ് ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു.