ഗണേശിന്‍റെ സഹായിക്ക് പിള്ളയുടെ തല്ല്!

Webdunia
ബുധന്‍, 15 ഫെബ്രുവരി 2012 (14:33 IST)
PRO
ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രി ഗണേശ്കുമാറും തമ്മിലുള്ള പ്രശ്നം പുതിയ വഴിത്തിരിവിലേക്ക്. ഗണേശിന്‍റെ സഹായിയെ ബാലകൃഷ്ണപിള്ള മര്‍ദ്ദിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഗണേശിന്‍റെ പേഴ്‌സണല്‍ അസിസ്‌റ്റന്‍റ് പ്രദീപ്‌ കുമാറിനെ ബാലകൃഷ്ണപിള്ള തല്ലിയതായാണ് റിപ്പോര്‍ട്ട്.

പത്തനാപുരത്തുള്ള ഗണേശിന്‍റെ ഓഫീസില്‍ നിന്ന്‌ പ്രദീപിനെ വിളിച്ചിറക്കി പിള്ള മര്‍ദ്ദിക്കുകയായിരുന്നത്രെ.

ഗണേശിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതടക്കമുള്ള നടപടികളെടുക്കാന്‍ ബാലകൃഷ്ണപിള്ള ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. യു ഡി എഫ് നേതാക്കള്‍ പിള്ളയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്.