ഖനനം ഇല്ലാതെ നാട്ടില്‍ എന്തെങ്കിലും നടക്കുമോ? - എളമരം കരീം

Webdunia
വ്യാഴം, 12 ഡിസം‌ബര്‍ 2013 (15:57 IST)
PRO
PRO
ഖനനവിവാദം കത്തിനില്‍ക്കെ ഖനനത്തെ അനുകൂലിച്ച് മുന്‍മന്ത്രി എളമരം കരീം. ഖനനം ഇല്ലാതെ നാട്ടില്‍ എന്തെങ്കിലും നടക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ബോക്സൈറ്റ് ഇടപാടില്‍ താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും കരീം ആവശ്യപ്പെട്ടു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കടലാടിപ്പാറ ബോക്സൈറ്റ് ഖനനത്തിന് കരീം അമിതോത്സാഹം കാണിച്ചു എന്ന ചോദ്യം വന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്തരം ആരോപണങ്ങള്‍ തെറ്റാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്താം എന്നും കരീം പറഞ്ഞു.

ഖനനം നടക്കാതെ നാട്ടില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടക്കുമോയെന്നും അദ്ദേഹം മാധ്യമങ്ങളോട് തിരിച്ചുചോദിച്ചു.