ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന ‘സ്പൈഡര്‍‘ ജയരാജ് പിടിയില്‍

Webdunia
ബുധന്‍, 8 ജനുവരി 2014 (15:38 IST)
PRO
ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘സ്‌പൈഡര്‍ ‘ജയരാജ് പിടിയിലായി. വലിയ മതിലുകളിലും ചുമരുകളിലുമൊക്കെ കയറാന്‍ വൈദഗ്ദ്ധ്യമുള്ളതിനാലാണ് ഇയാള്‍ 'സ്‌പൈഡര്‍' എന്നറിയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇടുക്കി മാങ്കുളം കൊറത്തിക്കുടി കരയില്‍ ആറാട്ടുകടവ് വീട്ടില്‍ ജയരാജി (25)നെയാണ് അറസ്റ്റുചെയ്തത്. വലിയ മതിലുകളിലും ചുമരുകളിലുമൊക്കെ പെട്ടെന്ന് കയറാന്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ളതിനാലാണ് ഇയാള്‍ 'സ്‌പൈഡര്‍' എന്നറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.

എറണാകുളം, കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിവന്നത്. മോഷണം നടന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം ജയരാജന്റെ വിരലടയാളങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

പിടിയിലാകുമ്പോള്‍ നാല് ലാപ്‌ടോപ്പുകളും ഒരു ഹാന്‍ഡിക്യാമും വൈക്കം അമ്പലത്തില്‍ നിന്ന് മോഷ്ടിച്ച ഭക്തിഗാനങ്ങളടങ്ങിയ പെന്‍ ഡ്രൈവും പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നു.