ക്ഷേത്രക്കവര്‍ച്ച: മൂന്നു പേര്‍ പിടിയില്‍

Webdunia
തിങ്കള്‍, 10 ഫെബ്രുവരി 2014 (16:18 IST)
PRO
ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഈ മൂന്നംഗ സംഘം 63 ലേറെ കവര്‍ച്ചകള്‍ നടത്തിയതായി സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.

ഇടുക്കി ഇഞ്ചത്തൊട്ടി കല്ലുങ്കല്‍ സോമന്‍ (42), കര്‍ണ്ണാടക ഗുണ്ടൂര്‍ നടുത്തട്ട് തങ്കച്ചന്‍ (50), അരിമറ്റം വയലില്‍ ജോഷി എന്ന ജോഫി (30) എന്നിവരാണു പിടിയിലായത്. എന്നാല്‍ സംഘത്തലവന്‍ ഇടുക്കി തടിയമ്പാട് സ്വദേശി ജോമോനെ പിടികിട്ടാനുണ്ട്.

ചേര്‍പ്പുങ്കല്‍ പള്ളിയിലെ സ്വര്‍ണ്ണകിരീടം, പിഴക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം എന്നിവ കവര്‍ച്ച ചെയ്തത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ സോമന്‍റെ വീട്ടില്‍ നിന്ന് 6 വിഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.