താന്‍ ഒരു ക്രിമിനല്‍ കേസുകളിലും ഇടപെടാറില്ലെന്ന് ഡി ജി പി ബാലസുബ്രഹ്‌മണ്യം. നിസാം ആരാണെന്നു പോലും തനിക്കറിയില്ലെന്നും ഡി ജി പി പറഞ്ഞു. ജേക്കബ് ജോബുമായി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഡി ജി പി പറഞ്ഞു. പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്കിയ കത്തിലെ വിശദാംശംങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഡി ജി പിയുടെ പ്രതികരണം.
ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ശ്രമം നടന്നതായി ആരോപിച്ച ചീഫ് വിപ്പ് പി സി ജോര്‍ജ് ശബ്‌ദരേഖകള്‍ അടങ്ങിയ സി ഡികളും ഒപ്പം ഒരു കത്തും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. നിസാമിനെ രക്ഷിക്കണമെന്ന് മുന്‍ ഡി ജി പി എം എന്‍ കൃഷ്‌ണമൂര്‍ത്തി ജേക്കബ് ജോബിനോട് ആവശ്യപ്പെടുന്നതിന്റെ വിശദാംശങ്ങളായിരുന്നു തെളിവുകളില്‍ ഉണ്ടായിരുന്നത്.
തന്റെ പരിമിതികള്‍ തുറന്നു പറയുന്ന ജേക്കബ് ജോബിനോട് ഇടയ്ക്ക് ശാസനയുടെ സ്വരത്തില്‍ സംസാരിക്കുന്നതും വ്യക്തമാണ്. രണ്ടരക്കോടിയുടെ തട്ടിപ്പു കേസിലും കൃഷ്‌ണമൂര്‍ത്തി ഇടപെട്ടെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. നിസാമിനെ രക്ഷിക്കണമെന്ന ഡി ജി പിയുടെ താല്പര്യം കൃഷ്‌ണമൂര്‍ത്തി ജേക്കബ് ജോബിനെ അറിയിക്കുന്നുണ്ട്.