കോഴിക്കോട് എല്‍ ഐ സി ഓഫീസിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അബ്‌ദുള്‍ സമദിനെ അറസ്റ്റ് ചെയ്തു. കോമ്പൌണ്ടിനുള്ളില്‍ ഇയാള്‍ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. അറസ്റ്റിലായ സമദ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
മാറാട് സ്വദേശിയാണ് അബ്‌ദുള്‍ സമദ്. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ സുരക്ഷ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുകവലി ചോദ്യം ചെയ്ത ഇയാളെ കാറില്‍ ഉണ്ടായിരുന്ന ഇടിക്കട്ട ഉപയോഗിച്ച് ഇടിക്കുകയായിരുന്നു ചെയ്തത്.
ഇയാളുടെ അറസ്റ്റ് ഉച്ചയ്ക്കു ശേഷം രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.