കോഴിക്കോട് കണ്ടത് ബോംബല്ല

Webdunia
വ്യാഴം, 14 ഫെബ്രുവരി 2013 (11:20 IST)
PRO
PRO
കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്‌ കണ്ടെത്തിയ വസ്തു ബോംബല്ലെന്ന്‌ പരിശോധനയില്‍ ബോധ്യമായി. ബോംബ്‌ സ്ക്വാഡും പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

രാവിലെയാണ്‌ റെയില്‍വേ സ്റ്റേഷനടുത്ത്‌ ബോംബെന്ന്‌ സംശയിക്കുന്ന വസ്തു കണ്ടെത്തിയത്‌. വലിയങ്ങാടിയിലേക്കു പോകുന്ന ഓവര്‍ബ്രിഡ്ജിനും രണ്ടാം ഗേറ്റുനുമിടയിലായി റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികളാണ്‌ ഇത്‌ കണ്ടെത്തിയത്.

തുടര്‍ന്ന്‌ സ്ഥലത്ത്‌ ബോംബ്‌ സ്ക്വാഡും പൊലീസും പരിശോധന നടത്തി. കണ്ടെത്തിയ വസ്തു കൂടുതല്‍ പരിശോധിച്ചപ്പോഴാണ്‌ ബോംബല്ലെന്ന സ്ഥിരീകരണമുണ്ടായത്‌. കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലകളില്‍ മാവോയിസ്റ്റ്‌ സാന്നിധ്യം ഉറപ്പിച്ച സാഹചര്യത്തില്‍ നാടെങ്ങും പരിശോധന നടക്കുന്നതിനിടയിലാണ്‌ ബോംബെന്ന്‌ സംശയിക്കുന്ന വസ്തു റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് കണ്ടെത്തിയത്‌. ഇത്‌ ജനങ്ങളെ പരിഭ്രാന്തരാക്കി.